കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ടി​നെ​തി​രേ ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട്
കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ടി​നെ​തി​രേ ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട്
Saturday, June 12, 2021 5:17 PM IST
കോ​ഴി​ക്കോ​ട് : ബ​ന്ധു​നി​യ​മ​ന​വും അ​ച്ച​ട​ക്ക ലം​ഘ​ന​വും മൂ​ലം കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ല്‍ സൂ​പ്ര​ണ്ടി​നെ മാ​റ്റ​ണ​മെ​ന്ന് ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന് റി​പ്പോ​ര്‍​ട്ട്. ഉ​ത്ത​ര​മേ​ഖ​ല ഡി​ഐ​ജി വി​നോ​ദ്കു​മാ​റാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഡി​ഐ​ജി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. സൂ​പ്ര​ണ്ടി​നെ​തി​രേ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ജ​യി​ല്‍ വ​കു​പ്പ് കോ​ഴി​ക്കോ​ട്ട് ആ​രം​ഭി​ച്ച വി​ല്‍​പ​ന കേ​ന്ദ്ര​ത്തി​ല്‍ ബ​ന്ധു​വി​നെ നി​യ​മി​ച്ച​ത് അ​ന​ധി​കൃ​ത​മാ​യാ​ണെ​ന്ന് ഡി​ഐ​ജി ക​ണ്ടെ​ത്ത​ൽ. ഇ​വി​ടേ​ക്ക് പ​ച്ച​ക്ക​റി​ക​ളും മ​റ്റും ന​ല്‍​കി​യി​രു​ന്ന സ​ഹ​ക​ര​ണ സം​ഘ​ത്തെ മാ​റ്റി മ​റ്റൊ​രു ഏ​ജ​ന്‍​സി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​ത് സൂ​പ്ര​ണ്ടി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും ഡി​ഐ​ജി ക​ണ്ടെ​ത്തി.

കൂ​ടാ​തെ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ തു​ട​ര്‍​ച്ച​യാ​യി അ​വ​ധി എ​ടു​ക്കു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് രൂ​ക്ഷ​മാ​യി വ്യാ​പി​ച്ച സ​മ​യ​ത്തു​പോ​ലും സൂ​പ്ര​ണ്ട് അ​വ​ധി​യി​ലാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കൂ​ടാ​തെ അ​നു​വ​ദി​ച്ച ക്വാ​ട്ടേ​ഴ്സി​ല്‍ സൂ​പ്ര​ണ്ട് അ​വ​ധി​യി​ലി​രി​ക്കെ ബ​ന്ധു​വി​നെ താ​മ​സി​പ്പി​ച്ചി​രു​ന്ന​താ​യും ഇ​ദ്ദേ​ഹം വീ​ണ് പ​രി​ക്കേ​റ്റി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന് സൂ​പ്ര​ണ്ടി​ന് ഡി​ഐ​ജി കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. നോ​ട്ടീ​സി​ന് സൂ​പ്ര​ണ്ട് മ​റു​പ​ടി​യും ന​ല്‍​കി. ഇ​തോ​ടൊ​പ്പം വീ​ണ്ടും അ​വ​ധി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ന് സൂ​പ്ര​ണ്ട് സ​മ​ര്‍​പ്പി​ച്ച മ​റു​പ​ടി തൃ​പ്തി​ക​ര​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ഡി​ഐ​ജി റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ സൂ​പ്ര​ണ്ടി​നോ​ട് ഡി​ജി​പി​യും വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.