ലു​കാ​കു ഡ​ബി​ളി​ൽ‌ ബെ​ൽ​ജി​യ​ത്തി​ന് ജ​യ​ത്തു​ട​ക്കം
ലു​കാ​കു ഡ​ബി​ളി​ൽ‌ ബെ​ൽ​ജി​യ​ത്തി​ന് ജ​യ​ത്തു​ട​ക്കം
Sunday, June 13, 2021 7:37 AM IST
സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്: റൊ​മേ​ലു ലു​കാ​കു​വി​ന്‍റെ ഡ​ബി​ളി​ൽ‌ റ​ഷ്യ​യെ ത​ക​ർ​ത്ത് യൂ​റോ​യി​ൽ ബെ​ൽ​ജി​യ​ത്തി​ന്‍റെ ത​ക​ർ​പ്പ​ൻ തു​ട​ക്കം. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് റ​ഷ്യ​യെ ബെ​ൽ​ജി​യം ത​ക​ർ​ത്ത​ത്. ലു​കാ​കു​വാ​ണ് ബെ​ൽ​ജി​യ​ത്തി​ന്‍റെ സ്കോ​റിം​ഗി​ന് തു​ട​ക്ക​മി​ട്ട​ത്.

ക​ളി​യു​ടെ 10 ാം മി​നി​റ്റി​ൽ‌ റ​ഷ്യ​ൻ പ്ര​തി​രോ​ധ​താ​രം ആ​ൻ​ഡ്രി സെ​മ​നോ​വി​ന്‍റെ പി​ഴ​വി​ൽ​നി​ന്ന് ലു​കാ​കു ആ​ദ്യ ഗോ​ൾ നേ​ടി. മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ഡെ​ന്മാ​ർ​ക്ക് താ​ര​വും ഇ​ന്‍റ​ർ മി​ലാ​നി​ൽ സ​ഹ​താ​ര​വു​മാ​യ ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ണി​നു ഗോ​ൾ സ​മ​ർ​പ്പി​ച്ചാ​യി​രു​ന്നു ലു​കാ​കു​വി​ന്‍റെ ഗോ​ൾ ആ​ഘോ​ഷം.

കാ​മ​റ​യ്ക്കു മു​ന്നി​ലേ​ക്ക് ഓ​ടി​യ​ടു​ത്ത ലു​കാ​കു ക്രി​സ്, ക്രി​സ്, ഞാ​ൻ താ​ങ്ക​ളെ സ്നേ​ഹി​ക്കു​ന്നു എ​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞു. മ്യൂ​നി​യ​ർ (34) ആ​യി​രു​ന്നു ബെ​ൽ​ജി​യ​ത്തി​ന്‍റെ ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്. 88 ാം മി​നി​റ്റി​ൽ ലു​കാ​കു​വി​ന്‍റെ ര​ണ്ടാം ഗോ​ളി​നു അ​സി​സ്റ്റ് ചെ​യ്ത​തും മ്യൂ​നി​യ​ർ ത​ന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.