ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി: കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി
ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി: കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി
Sunday, June 13, 2021 7:54 PM IST
ന്യൂ​ഡ​ൽ​ഹി: രൂ​ക്ഷ​മാ​യ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ച്ച് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ. വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്നും ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വ് ജ​ന​ങ്ങ​ൾ​ക്ക് പ്ര​ശ്ന​മാ​ണെ​ന്ന​ത് അം​ഗീ​ക​രി​ക്കു​ന്നു. പ​ക്ഷേ, ദു​ഷ്ക​ര​മാ​യ ഈ ​സ​മ​യ​ത്ത് ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കാ​യി പ​ണം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. മ​ഹാ​മാ​രി​ക്കെ​തി​രേ പോ​രാ​ടാ​നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള ചെ​ല​വു​ക​ൾ​ക്കും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ നി​കു​തി​യി​ൽ നി​ന്നു​ള്ള അ​ധി​ക പ​ണം ആ​വ​ശ്യ​മാ​ണ്.

വാ​ക്സി​നു​ക​ൾ​ക്കും ആ​രോ​ഗ്യരം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തു കൂ​ടാ​തെ ഈ ​വ​ർ​ഷം മാ​ത്രം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഒ​രു ല​ക്ഷം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യെ കു​റി​ച്ചു പ​രാ​തി പ​റ​യു​ന്ന കോ​ണ്‍​ഗ്ര​സ്, അ​വ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​കു​തി കു​റ​യ്ക്കാ​ത്ത​തെ​ന്താ​ണെ​ന്നും ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ ചോ​ദി​ച്ചു.

വി​ല വ​ർ​ധ​ന​യെ കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രു​ക​ളോ​ടു നി​കു​തി കു​റ​യ്ക്കാ​ൻ പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളോ​ടു നി​ർ​ദേ​ശി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ങ്ങ​ളോ​ടു കേ​ന്ദ്ര​മ​ന്ത്രി പ്ര​തി​ക​രി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.