ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഗോ​ഡ ഇ​ന്ന് ല​ക്ഷ​ദ്വീ​പി​ല്‍ എത്തും
ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഗോ​ഡ ഇ​ന്ന് ല​ക്ഷ​ദ്വീ​പി​ല്‍ എത്തും
Monday, June 14, 2021 12:17 PM IST
കോ​ഴി​ക്കോ​ട്: പ്ര​തി​ഷേ​ധ​ത്തി​നി​ടെ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഗോ​ഡ പ​ട്ടേ​ൽ ഇ​ന്നു ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി​യി​ലെ​ത്തും. വി​വാ​ദ ഉ​ത്ത​ര​വു​ക​ളെ തു​ട​ർ​ന്ന് ദ്വീ​പി​ൽ പ്ര​തി​ഷേ​ധം പ​ട​ർ​ന്ന​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ദ്വീ​പി​ലെ​ത്തു​ന്ന​ത്.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​ദി​ന​മാ​ച​രി​ക്കാ​നാ​ണ് സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മാ പ്ര​വ​ർ​ത്ത​ക​യാ​യ ഐ​ഷ സു​ൽ​ത്താ​ന​യ്ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​തും ദ്വീ​പി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​ട​യാ​ക്കി​യ​ത്. ബി​ജെ​പി ല​ക്ഷ​ദ്വീ​പ് ഘ​ട​ക​ത്തി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സം രൂ​ക്ഷ​മാ​ണ്. പ​ല ബി​ജെ​പി നേ​താ​ക്ക​ളും ഇ​തി​നോ​ട​കം പാ​ർ​ട്ടി വി​ട്ടു.

ഇ​ന്നു​ച്ച​യോ​ടെ ദ്വീ​പി​ലെ​ത്തു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​ല സു​പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ളി​ലും ഒ​പ്പു​വ​യ്ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ ക​വ​ര​ത്തി​യി​ൽ മാ​ത്ര​മാ​കും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ത​ങ്ങു​ക. 20 നു ​തി​രി​ച്ചു​പോ​കും. ആ​ൻ​ഡ​മാ​ൻ-​ദാ​മ​ൻ ദ്വീ​പു​ക​ളു​ടെ​കൂ​ടി അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യ ഗു​ജ​റാ​ത്തു​കാ​ര​നാ​യ പ്ര​ഫു​ൽ പ​ട്ടേ​ലി​നു അ​ധി​ക ചു​മ​ത​ല​യാ​യി ല​ഭി​ച്ച​താ​ണ് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​ദ​വി. അ​തു​കൊ​ണ്ടു​ത​ന്നെ വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് ല​ക്ഷ​ദ്വീ​പി​ൽ എ​ത്താ​റ്.

ല​ക്ഷ​ദ്വീ​പു സ​ന്ദ​ർ​ശി​ക്കാ​നു​ള്ള സ​ന്ദ​ർ​ശ​നാ​നു​മ​തി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ. പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങൾ​ക്കു​ള്ള സ​വി​ശേ​ഷാ​ധി​കാ​രം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ത​ട​ഞ്ഞെ​ന്ന പ​രാ​തി​യാ​ണ് എ​ൽ​ഡിഎ​ഫ്, യു​ഡി​എ​ഫ് എം​പി​മാ​ർ​ക്കു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.