മു​ൻ​കൂ​ർ ജാ​മ്യം വേ​ണം; ഐ​ഷ സു​ൽ​ത്താ​ന ഹൈ​ക്കോ​ട​തി​യി​ൽ
മു​ൻ​കൂ​ർ ജാ​മ്യം വേ​ണം; ഐ​ഷ സു​ൽ​ത്താ​ന ഹൈ​ക്കോ​ട​തി​യി​ൽ
Monday, June 14, 2021 1:16 PM IST
കൊ​ച്ചി: ഭ​ര​ണ​കൂ​ട വി​മ​ർ​ശ​ന​ത്തി​നെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ കേ​സി​ൽ ആ​ക്ടി​വി​സ്റ്റ് ഐ​ഷ സു​ൽ​ത്താ​ന ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. കൊ​ച്ചി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യാ​ണ് ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​വ​ര​ത്തി​യി​ൽ എ​ത്തി​യാ​ൽ അ​റ​സ്റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ൽ മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഐ​ഷ​യു​ടെ ആ​വ​ശ്യം. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ പ​ട്ടേ​ലി​ന്‍റെ പ​രി​ഷ്കാ​ര ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഐ​ഷ ഉ​ന്ന​യി​ച്ച​ത്. ഫാ​സി​സം ഇ​നി​യും ദ്വീ​പ് സ​മൂ​ഹം സ​ഹി​ക്കി​ല്ലെ​ന്നും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​കാ​ധി​പ​ത്യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​മെ​ന്നും ഐ​ഷ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.