ലോ​ക്ക്ഡൗ​ൺ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന് ക​ത്തു​ന​ല്‍​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
ലോ​ക്ക്ഡൗ​ൺ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന് ക​ത്തു​ന​ല്‍​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
Monday, June 14, 2021 4:14 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ലോ​ക്ക്ഡൗ​ണ്‍ ഇ​ങ്ങ​നെ തു​ട​ര​ണോ എ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്ക​ണ​മെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

38 ദി​വ​സ​മാ​യി ലോ​ക്ക്ഡൗ​ണാ​ണ്. ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ൺ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി​രു​ന്ന​തി​നാ​ൽ ഒ​രു​പാ​ട് ആ​നു​കൂ​ല്യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നു. മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ക​യും നി​കു​തി ഇ​ള​വ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഒ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി ജ​ന​ങ്ങ​ൾ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഒ​രു​പാ​ട് പേ​ർ​ക്ക് തൊ​ഴി​ൽ ന​ട​ഷ്ട​പ്പെ​ട്ടു. എ​ല്ലാ​യി​ട​ത്തു​നി​ന്നും പ​രാ​തി​ക​ൾ വ​രി​ക​യാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.