വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ
വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ
Tuesday, June 15, 2021 4:07 AM IST
‌‌‌‌‌ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കഴുത്തറത്ത് കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​റി​ലെ ബെ​ഗു​സാ​രാ​യ് സ്വ​ദേ​ശി​നി​യാ​യ 62കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു.

ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ മ​ക​നാ​ണ് ഇ​വ​രെ വീ​ടി​നു​ള്ളി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ള്‍ ഇ​വ​രെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ ക​ഴു​ത്ത് അ​റ​ത്ത നി​ല​യി​ലാ​യി​രു​ന്നു. കൂ​ടാ​തെ ശ​രീ​ര​ത്തി​ല്‍ 20 പ്രാ​വ​ശ്യം കു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.