ബു​ധ​നാ​ഴ്ച വ​രെ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത
ബു​ധ​നാ​ഴ്ച വ​രെ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത
Tuesday, June 15, 2021 6:52 AM IST
തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ന്നും ചൊ​വ്വാ​ഴ്ച​യും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 12 മു​ത​ല്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​തി​തീ​വ്ര മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ള്‍​ക്കു പു​റ​മെ സം​സ്ഥാ​ന​ത്തെ മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.​തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പാ​ല​ക്കാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ നാ​ളെ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.