സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ പി​ൻ​വ​ലി​ച്ചേ​ക്കും; ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ള​വു​ക​ൾ
സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ പി​ൻ​വ​ലി​ച്ചേ​ക്കും; ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ള​വു​ക​ൾ
Tuesday, June 15, 2021 5:20 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ്യാ​പ​ക ലോ​ക്ഡൗ​ൺ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി പി​ൻ​വ​ലി​ച്ചേ​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ച് ടി​പി​ആ​ർ കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ൽ ലോ​ക്ഡൗ​ൺ തു​ട​രാ​നും ആ​ലോ​ച​ന​യു​ണ്ട്.

സ​മ്പൂ​ര്‍​ണ​മാ​യ തു​റ​ന്നു​കൊ​ടു​ക്ക​ല്‍ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് വി​വ​രം. ടി​പി​ആ​ർ അ​നു​സ​രി​ച്ച് നാ​ലാ​യി മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് ഇ​ള​വു​ക​ൾ ന​ൽ​കാ​നാ​ണ് സാ​ധ്യ​ത. ടി​പി​ആ​ർ 30ന് ​മു​ക​ളി​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണും 20ന് ​മു​ക​ളി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സാ​ധാ​ര​ണ ലോ​ക്ഡൗ​ണും ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും.

ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന​ത് ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ന്ന​തും മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തും സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.