മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ വ​ൻ​തോ​തി​ൽ ബാ​ധി​ക്കു​മെ​ന്ന ഭീ​തി വേ​ണ്ട: മു​ഖ്യ​മ​ന്ത്രി
മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ വ​ൻ​തോ​തി​ൽ ബാ​ധി​ക്കു​മെ​ന്ന ഭീ​തി വേ​ണ്ട: മു​ഖ്യ​മ​ന്ത്രി
Tuesday, June 15, 2021 7:52 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ വ​ലി​യ തോ​തി​ല്‍ ബാ​ധി​ക്കു​മെ​ന്ന ഭീ​തി വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മൂ​ന്നാം ത​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റെ അ​ബ​ദ്ധ ധാ​ര​ണ​ക​ള്‍ പ​ര​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളെ വ​ലി​യ തോ​തി​ല്‍ ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യാ​ണ് അ​ക്കൂ​ട്ട​ത്തി​ല്‍ ഒ​ന്ന്. അ​ത്ത​ര​ത്തി​ല്‍ ഭീ​തി പു​ല​ര്‍​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും രോ​ഗ​ബാ​ധ​യു​ടെ കാ​ര്യ​ത്തി​ല്‍ ആ​പേ​ക്ഷി​ക​മാ​യ വ​ര്‍​ധ​ന​വ് മാ​ത്ര​മാ​ണ് കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റി​വു നേ​ടാ​ന്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും മ​റ്റും പ​ര​ക്കു​ന്ന അ​ശാ​സ്ത്രീ​യ​വും വാ​സ്ത​വ​വി​രു​ദ്ധ​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​നു പ​ക​രം കേ​ന്ദ്ര സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പു​ക​ൾ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പോ​ലു​ള്ള ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ സ​ര്‍​ക്കാ​രി​ത​ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കു​ക. മാ​ധ്യ​മ​ങ്ങ​ള്‍ സെ​ന്‍​സേ​ഷ​ണ​ലി​സ​ത്തി​നു പു​റ​കേ പോ​കാ​തെ​യു​ള്ള മാ​തൃ​കാ​പ​ര​മാ​യ റി​പ്പോ​ര്‍​ട്ടിം​ഗ് രീ​തി അ​വ​ലം​ബി​ക്ക​ണ​മെ​ന്നും അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.

മൂ​ന്നാം ത​രം​ഗം മു​ന്‍​കൂ​ട്ടി​യ​റി​യു​ക എ​ന്ന​ത് അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണ്. നി​ല​വി​ല്‍ രോ​ഗ​നി​രീ​ക്ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്ന സം​സ്ഥാ​ന​മാ​ണ് ന​മ്മു​ടേ​ത്. എ​ങ്കി​ലും പു​തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ശാ​ക്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ജ​നി​ത​ക വ്യ​തി​യാ​ന​മു​ള്ള വൈ​റ​സു​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള പ​ഠ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.