ബി​ജെ​പി നേ​താ​വി​ന്‍റേ​ത് ഭീ​ഷ​ണി, ഈ ​നാ​ട്ടി​ൽ വി​ല​പ്പോ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
ബി​ജെ​പി നേ​താ​വി​ന്‍റേ​ത് ഭീ​ഷ​ണി, ഈ ​നാ​ട്ടി​ൽ വി​ല​പ്പോ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Tuesday, June 15, 2021 9:54 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ കേ​സ് അ​ന്വേ​ഷി​ച്ചാ​ൽ കേ​ന്ദ്ര​ത്തി​ൽ ഭ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ത​ങ്ങ​ൾ കു​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​യാ​ണ് ബി​ജെ​പി നേ​താ​വി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി​ക്കു വീ​ട്ടി​ൽ സ​മാ​ധാ​ന​മാ​യി കി​ട​ന്നു​റ​ങ്ങാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മ​ക​ളെ ജ​യി​ലി​ൽ പോ​യി കാ​ണേ​ണ്ടി വ​രു​മെ​ന്നും ബി​ജെ​പി നേ​താ​വ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ച​തി​നേ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്.

ഇ​ങ്ങ​നെ​യു​ള്ള പ​ല ഭീ​ഷ​ണി​ക​ളും വ​ള​രെ കാ​ലം മു​ന്പേ പ​റ​ഞ്ഞു തു​ട​ങ്ങി​യ​താ​ണ്. ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി വ​രു​മെ​ന്നൊ​ന്നു​മാ​യി​രു​ന്നി​ല്ല അ​ത്. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ ആ​രും വി​ധി​ക​ർ​ത്താ​ക്ക​ളാ​ക​രു​ത്. അ​തൊ​ന്നും ന​ട​ക്കി​ല്ലെ​ന്നു ന​മ്മു​ടെ നാ​ട് തെ​ളി​യി​ച്ച​താ​ണ്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടു എ​ന്നോ തെ​റ്റാ​യ എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ ത​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യെ​ന്നോ ആ​രും ആ​രോ​പി​ച്ചി​ട്ടി​ല്ല. അ​പ്പോ​ൾ അ​തൊ​രു ഭീ​ഷ​ണി​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ​യു​ള്ള ഭീ​ഷ​ണി.

സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ മ​ക​ളെ ജ​യി​ലി​ൽ പോ​യി കാ​ണേ​ണ്ടി വ​രു​മെ​ന്നാ​ണു പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ പ​ല​വ​ക സം​ര​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​യാ​ളാ​ണു താ​ൻ. അ​തൊ​ന്നു​മി​ല്ലാ​തി​രു​ന്ന കാ​ല​ത്തും ഇ​ത്ത​രം ഭീ​ഷ​ണി​ക​ളെ എ​ങ്ങ​നെ​യാ​ണ് അ​തി​ജീ​വി​ച്ച​തെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ഈ ​ഭീ​ഷ​ണി​ക്കു പി​ന്നി​ലു​ള്ള സ​ന്ദേ​ശ​ത്തെ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​താ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.