ട്വി​റ്റ​റി​ന്‍റെ നി​യ​മ​പ​രി​ര​ക്ഷ ഒ​ഴി​വാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ; കേ​സെ​ടു​ത്ത് യു​പി പോ​ലീ​സ്
ട്വി​റ്റ​റി​ന്‍റെ നി​യ​മ​പ​രി​ര​ക്ഷ ഒ​ഴി​വാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ; കേ​സെ​ടു​ത്ത് യു​പി പോ​ലീ​സ്
Wednesday, June 16, 2021 12:32 PM IST
ന്യൂ​ഡ​ൽ​ഹി: ട്വി​റ്റ​റി​ന്‍റെ നി​യ​മ​പ​രി​ര​ക്ഷ ഒ​ഴി​വാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. പു​തി​യ ഐ​ടി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി. ഇ​തോ​ടെ ഉ​പ​യോ​ക്താ​വ് പോ​സ്റ്റ് ചെ​യ്യു​ന്ന ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ പേ​രി​ൽ ട്വി​റ്റ​ർ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രും.

പ​ല​ത​വ​ണ അ​വ​സ​രം ന​ൽ​കി​യി​ട്ടും ട്വി​റ്റ​ർ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​ത് ബോ​ധ​പൂ​ർ​വ​മാ​ണെ​ന്ന് ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു. നി​യ​മ​ത്തി​ൽ​നി​ന്നും ഒ​ഴി​വ് തേ​ടു​ന്ന​ത് പാ​ഴ്‌​വേ​ല​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ ട്വി​റ്റ​ർ വി​സ​മ്മ​തി​ച്ചു.

നി​യ​മ​പ​രി​ര​ക്ഷ ഒ​ഴി​വാ​ക്കി​യ​തി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ട്വീ​റ്റി​ന്‍റെ പേ​രി​ൽ ട്വി​റ്റ​റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ മ​ത​സ്പ​ർ​ദ വ​ള​ർ​ത്താ​ൻ ല​ക്ഷ്യം​വ​ച്ചു​ള്ള​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.