കെ.​സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു
കെ.​സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു
Wednesday, June 16, 2021 12:48 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ എം​പി കെ.​സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ൽ ആ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. രാ​വി​ലെ കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ലും പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലും ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കെ.​സു​ധാ​ക​ര​ൻ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​ത്.

ചു​മ​ത​ല​യേ​ൽ​ക്ക​ൽ ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി സു​ധാ​ക​ര​ന് സേ​വാ​ദ​ൾ വോ​ള​ന്‍റി​യ​ർ​മാ​ർ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി. അ​തി​നു​ശേ​ഷം സു​ധാ​ക​ര​ൻ പാ​ർ​ട്ടി പാ​ത​ക ഉ​യ​ർ​ത്തി. ച​ട​ങ്ങി​ൽ കെ.​സു​ധാ​ക​ര​ൻ സം​സാ​രി​ച്ചു. സ്ഥാ​ന​മൊ​ഴി​യു​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗം ന​ട​ത്തി.

വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​സി​ദ്ദി​ഖ്, പി.​ടി.​തോ​മ​സ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എ​ന്നി​വ​രും സ്ഥാ​ന​മേ​റ്റു. ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​എം.​ഹ​സ​ൻ, താ​രി​ഖ് അ​ൻ​വ​ർ, കെ.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.