കോ​വി​ഷീ​ൽ​ഡ് ഇ​ട​വേ​ള വ​ർ​ധി​പ്പി​ച്ച​ത് ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി
കോ​വി​ഷീ​ൽ​ഡ് ഇ​ട​വേ​ള വ​ർ​ധി​പ്പി​ച്ച​ത് ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി
Wednesday, June 16, 2021 3:00 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നാ​യ കോ​വി​ഷീ​ൽ​ഡി​ന്‍റെ ഡോ​സു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള​ക​ളു​ടെ ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ച്ച​ത് സു​താ​ര്യ​വും ശാ​സ്ത്രീ​യ സ്ഥി​തി​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ വ​ർ​ധ​ൻ. ട്വി​റ്റ​റി​ലാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

കോ​വി​ഷീ​ൽ​ഡി​ന്‍റെ ര​ണ്ട് ഡോ​സു​ക​ൾ ന​ൽ​കു​ന്ന​ത് ത​മ്മി​ലു​ള്ള ഇ​ട​വേ​ള വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ശാ​സ്ത്രീ​യ സ്ഥി​തി​വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സു​താ​ര്യ​മാ​യ രീ​തി​യി​ലാ​യി​രു​ന്നു. ഡാ​റ്റ വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ സം​വി​ധാ​നം ഇ​ന്ത്യ​യി​ലു​ണ്ട്. അ​ത്ത​ര​മൊ​രു സു​പ്ര​ധാ​ന വി​ഷ​യം രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഹ​ർ​ഷ വ​ർ​ധ​ൻ ട്വീ​റ്റ് ചെ​യ്തു.

നാ​ഷ​ണ​ൽ ടെ​ക്നി​ക്ക​ൽ അ​ഡ്വൈ​സ​റി ഗ്രൂ​പ്പ് ഓ​ൺ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ (എ​ൻ‌​ടി‌​ജി‌​ഐ) മേ​ധാ​വി ഡോ. ​എ​ൻ‌​കെ അ​റോ​റ‍്യു​ടെ പ്ര​സ്താ​വ​ന​യും ട്വീ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ക്സി​നു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള 12 ആ​ഴ്ച ആ​കു​മ്പോ​ൾ ഫ​ല​പ്രാ​പ്തി 65 ശ​ത​മാ​നം മു​ത​ൽ 88 ശ​ത​മാ​നം വ​രെ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി യു​കെ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇം​ഗ്ല​ണ്ടി​ന്‍റെ പ​ഠ​ന​ത്തെ ഉ​ദ്ധ​രി​ച്ച് ഡോ. ​അ​റോ​റ പ​റ​യു​ന്നു.

കോ​വി​ഡ് ആ​ൽ​ഫ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​ന​ത്തെ അ​വ​ർ മ​റി​ക​ട​ന്ന​തി​ന്‍റെ കാ​ര​ണം അ​വ​രു​ടെ വാ​ക്സി​ൻ ഡോ​സു​ക​ളു​ടെ ഇ​ട​വേ​ള 12 ആ​ഴ്ച​യാ​യി​രു​ന്നു. ആ​ശ​യ​മാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ട​വേ​ള വ​ർ​ധി​ക്കു​മ്പോ​ൾ അ​ഡെ​നോ​വെ​ക്ട​ർ വാ​ക്സി​നു​ക​ൾ മി​ക​ച്ച ഫ​ല​പ്രാ​പ്തി ല​ഭി​ക്കു​മെ​ന്ന​തി​ന് ശാ​സ്ത്രീ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടാ​നാ​വു​മെ​ന്നും അ​റോ​റ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.