പ്ര​ചാ​ര​ണ​ത്തി​ന് സി​നി​മാ ഡ​യ​ലോ​ഗ്; മി​ഥു​ന്‍ ച​ക്ര​ബ​ര്‍​ത്തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു
പ്ര​ചാ​ര​ണ​ത്തി​ന് സി​നി​മാ ഡ​യ​ലോ​ഗ്; മി​ഥു​ന്‍ ച​ക്ര​ബ​ര്‍​ത്തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു
Wednesday, June 16, 2021 4:05 PM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്ര​ചാ​ര​ണ വേ​ള​യി​ലെ വി​വാ​ദ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ മി​ഥു​ന്‍ ച​ക്ര​ബ​ര്‍​ത്തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ മി​ഥു​ൻ ച​ക്ര​ബ​ർ​ത്തി ത​ന്‍റെ സി​നി​മ​യി​ലെ ചി​ല ഡ​യ​ലോ​ഗു​ക​ള്‍ പ​റ​ഞ്ഞ​ത് സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യെ​ന്ന പ​രാ​തി​യി​ല്‍ മ​ണി​ക്ട​ല പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ണ്‍​ലൈ​നാ​യി​ട്ടാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. തെ​ര‍​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ താ​ര​പ്ര​ചാ​ര​ക​നാ​യി​രു​ന്നു 71 കാ​ര​നാ​യ മി​ഥു​ന്‍ ച​ക്ര​ബ​ര്‍​ത്തി. എ​ഫ്‌​ഐ‌​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മി​ഥു​ൻ ച​ക്ര​ബ​ർ​ത്തി കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ട​നെ ഓ​ൺ​ലൈ​നാ​യി ചോ​ദ്യം ചെ​യ്യാ​ൻ കോ​ട​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ത​ന്‍റെ സി​നി​മ ഡ​യ​ലോ​ഗു​ക​ള​ല്ല കാ​ര​ണ​മെ​ന്ന് മി​ഥു​ന്‍ ച​ക്ര​ബ​ര്‍​ത്തി ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.