സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: ത​റ​യി​ൽ ഫി​നാ​ൻ​സ് ഉ​ട​മ സ​ജി സാം ​പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: ത​റ​യി​ൽ ഫി​നാ​ൻ​സ് ഉ​ട​മ സ​ജി സാം ​പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
Wednesday, June 16, 2021 4:30 PM IST
പ​ത്ത​നം​തി​ട്ട: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ത​റ​യി​ൽ ഫി​നാ​ൻ​സ് ഉ​ട​മ സ​ജി സാം ​പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സ​ജി സാം ​പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. എ​ല്ലാ​വ​രു​ടെ​യും പ​ണം തി​രി​ച്ചു​ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കു​ന്നി​ല്ലെ​ന്നും ഫി​നാ​ൻ​സ് ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​നി​ല്ലെ​ന്നും കാ​ട്ടി​യാ​ണ് നി​ക്ഷേ​പ​ക​ർ പ​രാ​തി ന​ൽ​കി​യ​ത്. 36 കേ​സു​ക​ളാ​ണ് സ​ജി സാ​മി​നെ​തി​രെ അ​ടൂ​ർ, പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി റ​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ സ​ജി സാം ​കു​ടും​ബ​വു​മാ​യി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

സ​ജി​സാ​മി​നെ ക​ണ്ടെ​ത്താ​ൻ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ​ട​ക്കം പു​റ​പ്പെ​ടു​വി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. സ​ജി സാ​മി​നെ ചോ​ദ്യം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.