ചെ​ന്നൈ​യി​ൽ സിം​ഹം കോ​വി​ഡ് ബാ​ധി​ച്ചു ച​ത്തു
ചെ​ന്നൈ​യി​ൽ സിം​ഹം കോ​വി​ഡ് ബാ​ധി​ച്ചു ച​ത്തു
Wednesday, June 16, 2021 4:30 PM IST
ചെ​ന്നൈ: ചെ​ന്നൈ വ​ണ്ട​ല്ലൂ​ർ മൃ​ഗ​ശാ​ല​യി​ൽ ഒ​രു സിം​ഹം കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് ച​ത്തു. 12 വ​യ​സു​ള്ള പ​ത്മ​നാ​ഭ​ൻ എ​ന്ന സിം​ഹ​മാ​ണ് ച​ത്ത​ത്. ഈ ​മാ​സം ആ​ദ്യം നീ​ല എ​ന്ന പെ​ൺ സിം​ഹം കോ​വി​ഡ് ബാ​ധി​ച്ച് ച​ത്തി​രു​ന്നു.

മൃ​ഗ​ശാ​ല​യി​ലെ 14 സിം​ഹ​ങ്ങ​ളി​ൽ ഒ​ൻ​പ​ത് സിം​ഹ​ങ്ങ​ൾ​ക്ക് നേ​ര​ത്തെ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി അ​നി​മ​ൽ ഡി​സീ​സ​സി​ലെ (NIHSAD) സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തു മു​ത​ൽ പ​ത്മ​നാ​ഭ​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.