മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ; ആളകലം കാക്കാൻ പോലീസ്
മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ; ആളകലം കാക്കാൻ പോലീസ്
Wednesday, June 16, 2021 4:59 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ന്ന വ്യാ​ഴാ​ഴ്ച മു​ത​ൽ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളും ബാ​റു​ക​ളും തു​റ​ക്കും. മ​ദ്യം വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ വ​ര്‍​ഷം ഉ​പ​യോ​ഗി​ച്ച ബെ​വ്ക്യൂ ആ​പ് ആ​വ​ശ്യ​മി​ല്ല.

ബി​വ​റേ​ജ​സ് വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ​നി​ന്നും ബാ​റു​ക​ളി​ൽ​നി​ന്നും നേ​രി​ട്ട് പാ​ഴ്സ​ൽ വാ​ങ്ങാം. വി​ൽ​പ്പ​ന ശാ​ല​ക​ളു​ടെ മു​ന്നി​ൽ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സി​നെ വി​ന്യ​സി​ക്കും.

ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളും ബാ​റു​ക​ളും 17 മു​ത​ല്‍ തു​റ​ക്കാ​മെ​ന്ന് ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി സ്ലോ​ട്ട് ബു​ക്ക് ചെ​യ്തു​ള്ള വി​ല്‍​പ്പ​ന​യ്ക്കാ​ണു സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

എ​ന്നാ​ൽ ബെ​വ്ക്യൂ ആ​പ് വീ​ണ്ടും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മാ​കാ​ന്‍ മൂ​ന്നോ നാ​ലോ ദി​വ​സം വേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ലാ​ണ് നേ​രി​ട്ട് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പു​തി​യ സം​വി​ധാ​നം സം​ബ​ന്ധി​ച്ച് ബെ​വ്‌​കോ എം​ഡി യോ​ഗേ​ഷ് ഗു​പ്ത​യും ബെ​വ്ക്യൂ ആ​പ് നി​ര്‍​മാ​താ​ക്ക​ളാ​യ ഫെ​യ​ര്‍​കോ​ഡ് ടെ​ക്‌​നോ​ള​ജീ​സ് പ്ര​തി​നി​ധി​യും ത​മ്മി​ല്‍ ബു​ധ​നാ​ഴ്ച ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.