മ​റ്റ​ന്നാ​ൾ ഡ​ൽ​ഹി​യി​ലെ​ത്ത​ണം; ചെ​ന്നി​ത്ത​ല​യ്ക്ക് രാ​ഹു​ലി​ന്‍റെ നി​ർ​ദേ​ശം
മ​റ്റ​ന്നാ​ൾ ഡ​ൽ​ഹി​യി​ലെ​ത്ത​ണം; ചെ​ന്നി​ത്ത​ല​യ്ക്ക് രാ​ഹു​ലി​ന്‍റെ നി​ർ​ദേ​ശം
Wednesday, June 16, 2021 5:06 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഡ​ൽ​ഹി​യി​ലെ​ത്താ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​റ്റ​ന്നാ​ള്‍ ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി.

കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി കെ.​സു​ധാ​ക​ര​ൻ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ല​യെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച​ത്. ത​ന്നെ സി​പി​എം ബി​ജെ​പി​ക്കാ​ര​നെ​ന്ന് വി​മ​ര്‍​ശി​ച്ച​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പ്ര​തി​രോ​ധ​മു​ണ്ടാ​യി​ല്ലെ​ന്നും എ​തി​രാ​ളി​ക​ള്‍ കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ചി​രി​ക്കു​ന്ന​വ​രെ​ല്ലാം സ്നേ​ഹി​ത​ര​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞെ​ന്നും കെ​പി​സി​സി ആ​സ്ഥാ​ന​ത്തെ ച​ട​ങ്ങി​ല്‍ ചെ​ന്നി​ത്ത​ല പറഞ്ഞു.

ഇ​തോ​ടെ​യാ​ണ് അ​നു​ന​യ നീ​ക്ക​വു​മാ​യി ഹൈ​ക്ക​മാ​ൻ​ഡ് മു​ന്നോ​ട്ടു​വ​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ ചെ​ന്നി​ത്ത​ല താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.