അ​തി​തീ​വ്രം ര​ണ്ടാം ത​രം​ഗം; ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത് 730 ഡോ​ക്ട​ർ​മാ​രു​ടെ ജീ​വ​ൻ
അ​തി​തീ​വ്രം ര​ണ്ടാം ത​രം​ഗം; ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത് 730 ഡോ​ക്ട​ർ​മാ​രു​ടെ ജീ​വ​ൻ
Wednesday, June 16, 2021 6:28 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച് മാ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ടു​മ്പോ​ൾ 730 ഡോ​ക്ട​ർ​മാ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​താ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ. ബി​ഹാ​റി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ഡോ​ക്ട​ർ​മാ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത്. 115 പേ​ർ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഡ​ൽ​ഹി​യി​ൽ 109 ഡോ​ക്ട​ർ​മാ​ർ​ക്ക് ര​ണ്ടാം ത​രം​ഗ​ത്തി​നി​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശ്(79), പ​ശ്ചി​മ ബം​ഗാ​ൾ(62), രാ​ജ​സ്ഥാ​ൻ(43), ജാ​ർ​ഖ​ണ്ഡ്(39), ആ​ന്ധ്രാ​പ്ര​ദേ​ശ്(38) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ര​വ​ധി ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചു. ഒ​ന്നാം ത​രം​ഗ​ത്തി​ൽ 748 ഡോ​ക്ട​ർ​മാ​രാ​ണ് കോ​വി​ഡി​നോ​ട് പോ​രാ​ടി കീ​ഴ​ട​ങ്ങി​യ​ത്.

ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പും ശാ​സ്ത്ര​സം​ഘം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.