കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സ ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സ ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Wednesday, June 16, 2021 7:03 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 മു​ക്ത​രാ​യ​വ​രി​ല്‍ വി​വി​ധ​ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​സ്ഥാ​ന​ത്ത് 1183 പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം ജി​ല്ലാ​ത​ല പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത​ലം മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ള്‍ വ​രെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ് പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം. ഈ ​ക്ലി​നി​ക്കു​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് മു​ക്ത​രാ​യ​വ​രി​ല്‍ അ​മി​ത ക്ഷീ​ണം, പേ​ശീ വേ​ദ​ന മു​ത​ല്‍ മാ​ര​ക​മാ​യ ഹൃ​ദ്രോ​ഗ​വും മ​റ്റ് ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ വ​രെ ക​ണ്ടു​വ​രു​ന്ന​താ​യി വി​വി​ധ റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് 1,99,626 പേ​ര്‍ പ്രാ​ഥ​മി​ക​ത​ലം മു​ത​ലു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ള്‍ വ​ഴി​യും 1,58,616 പേ​ര്‍ ഇ ​സ​ഞ്ജീ​വ​നി, ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​നം വ​ഴി​യും പോ​സ്റ്റ് കോ​വി​ഡ് രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 16,053 പേ​രി​ല്‍ ശ്വാ​സ​കോ​ശം, 2976 പേ​രി​ല്‍ ഹൃ​ദ്രോ​ഗം, 7025 പേ​രി​ല്‍ പേ​ശീ വേ​ദ​ന, 2697 പേ​രി​ല്‍ ന്യൂ​റോ​ള​ജി​ക്ക​ല്‍, 1952 പേ​രി​ല്‍ മാ​ന​സി​കാ​രോ​ഗ്യം എ​ന്നി​വ സം​ബ​ന്ധ​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 1332 പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് റ​ഫ​ര്‍ ചെ​യ്തു. 356 പേ​ര്‍​ക്കാ​ണ് കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്ന​ത്. ഈ​യൊ​രു സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി​യാ​ണ് പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ള്‍​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്.

പോ​സ്റ്റ് കോ​വി​ഡ് ചി​കി​ത്സ ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​ന് ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ഫീ​ല്‍​ഡ്ത​ലം മു​ത​ല്‍ കോ​വി​ഡ് മു​ക്ത​രാ​യ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​വ​രെ അ​ടു​ത്തു​ള്ള പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്. ഗു​രു​ത​ര​മ​ല്ലാ​ത്ത രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ ന​ല്‍​കു​ന്ന​തോ​ടൊ​പ്പം തു​ട​ര്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി ഇ​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്യും. വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്ന രോ​ഗി​ക​ളെ താ​ലൂ​ക്ക്, ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ജ്ജ​മാ​ക്കി​യ സ്‌​പെ​ഷ്യാ​ലി​റ്റി, പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ളി​ലേ​ക്കും മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലേ​ക്കും റ​ഫ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കു​ന്ന​താ​ണ്.

ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ള്‍​ക്കും വേ​ണ്ടി സ്റ്റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ സ്റ്റേ​റ്റ് റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മി​ല്‍ ഒ​രു ക​മ്മി​റ്റി രൂ​പി​ക​രി​ച്ചി​ട്ടു​ണ്ട്. സ്റ്റേ​റ്റ് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​രും പോ​സ്റ്റ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ നി​സാ​ര​മാ​യി കാ​ണ​രു​ത്. ഇ ​സ​ഞ്ജീ​വ​നി വ​ഴി​യോ പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ള്‍ വ​ഴി​യോ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണെ​ന്ന് മ​ന്ത്രി അ​ഭ്യ​ര്‍​ഥിച്ചു. സം​ശ​യ​ങ്ങ​ള്‍​ക്ക് ദി​ശ 104, 1056 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.