ഫി​ൻ​ല​ൻ​ഡി​നെ കീ​ഴ​ട​ക്കി; യൂ​റോ ക​പ്പി​ൽ റ​ഷ്യ​ക്ക് ആ​ദ്യ ജ​യം
ഫി​ൻ​ല​ൻ​ഡി​നെ കീ​ഴ​ട​ക്കി; യൂ​റോ ക​പ്പി​ൽ റ​ഷ്യ​ക്ക് ആ​ദ്യ ജ​യം
Wednesday, June 16, 2021 8:44 PM IST
സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ര്‍​ഗ്: 2020 യൂ​റോ ക​പ്പി​ല്‍ റ​ഷ്യ​ക്ക് ആ​ദ്യം ജ​യം. ഫി​ന്‍​ല​ന്‍​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു. ആ​ദ്യ പ​കു​തി​യി​ൽ അ​ലെ​ക്‌​സി മി​റാ​ന്‍​ചു​ക്കാ​ണ് റ​ഷ്യ​ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്.

മൂ​ന്നാം മി​നി​റ്റി​ല്‍ ഫി​ന്‍​ല​ന്‍​ഡ് ന​ട​ത്തി​യ ആ​ദ്യ മു​ന്നേ​റ്റ​ത്തി​ല്‍ ത​ന്നെ പൊ​ഹാ​ന്‍​പോ​ളോ റ​ഷ്യ​ന്‍ വ​ല കു​ലു​ക്കി​യെ​ങ്കി​ലും റ​ഫ​റി വാ​റി​ലൂ​ടെ ഓ​ഫ് സൈ​ഡ് വി​ളി​ച്ചു. ഇ​രു​പ​താം മി​നി​റ്റി​ൽ റ​ഷ്യ​യു​ടെ മു​ന്നേ​റ്റ​താ​രം പൊ​ഹാ​ന്‍​പോ​ളോ​യ്ക്ക് സു​വ​ര്‍​ണാ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന​ത് ഗോ​ളാ​ക്കി മാ​റ്റാ​ന്‍ സാ​ധി​ച്ചി​ല്ല.

ഒ​ടു​വി​ല്‍ നി​ര​ന്ത​ര പ്ര​യ​ത്‌​ന​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ആ​ദ്യ പ​കു​തി​യു​ടെ ഇ​ന്‍​ജു​റി ടൈ​മി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ മി​റാ​ന്‍​ചു​ക്കി​ലൂ​ടെ റ​ഷ്യ വ​ല​കു​ലു​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു​ടീ​മും ഗോ​ളി​നാ​യി കി​ണ​ഞ്ഞു​പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.