കെ​എ​സ്ആ​ർ​ടി​സി​യും ജ​ല ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ളും സ​ർ​വീ​സു​ക​ൾ ന​ട​ത്തും
കെ​എ​സ്ആ​ർ​ടി​സി​യും ജ​ല ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ളും സ​ർ​വീ​സു​ക​ൾ ന​ട​ത്തും
Wednesday, June 16, 2021 9:36 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം കെ​എ​സ്ആ​ർ​ടി​സി പ​രി​മി​ത​മാ​യ സ​ർ​വീ​സു​ക​ളും ജ​ല ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ 50 ശ​ത​മാ​ന​വും സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​കും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ക. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സി, ​ഡി കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ (ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20 ശ​ത​മാ​നം കൂ​ടി​യ) പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കി​ല്ല. യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ 12 മ​ണി​ക്കൂ​ർ എ​ന്ന നി​ല​യി​ൽ യാ​ത്രാ​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണ​മാ​കും സ​ർ​വീ​സ് ന​ട​ത്തു​ക. യാ​ത്രാ​ക്കാ​ർ കൂ​ടു​ത​ലു​ള്ള തി​ങ്ക​ൾ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

ശ​നി , ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ സ​ർ​വീ​സ് ന​ട​ത്തു​ക​യി​ല്ല. ഞാ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കും. ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന​ജ​ല ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ ഓ​രോ സ്റ്റേ​ഷ​നു​ക​ളി​ലും 50 ശ​ത​മാ​നം ഷെ​ഡ്യൂ​ളു​ക​ൾ വീ​തം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.