ലോ​ക്കാ​ട്ടെ​ല്ലി​ന് ഇ​ര​ട്ട ഗോ​ൾ; സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ വീ​ഴ്ത്തി ഇ​റ്റ​ലി
ലോ​ക്കാ​ട്ടെ​ല്ലി​ന് ഇ​ര​ട്ട ഗോ​ൾ; സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ വീ​ഴ്ത്തി ഇ​റ്റ​ലി
Thursday, June 17, 2021 3:31 AM IST
റോം: ​യൂ​റോ​ക​പ്പി​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഇ​റ്റ​ലി​ക്ക് ജ​യം. ഗ്രൂ​പ്പ് എ-​യി​ലെ മ​ത്സ​ര​ത്തി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​യാ​ണ് ഇ​റ്റ​ലി വീ​ഴ്ത്തി​യ​ത്. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​റ്റ​ലി​യു​ടെ വി​ജ​യം.

മാ​നു​വേ​ൽ ലോ​ക്കാ​ട്ടെ​ല്ലി​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ഇ​റ്റ​ലി​യ്ക്ക് മി​ന്നും ജ​യം സ​മ്മാ​നി​ച്ച​ത്. 26,52-ാം മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ലോ​ക്കാ​ട്ടെ​ല്ലി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ വ​ല കു​ലു​ക്കി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന നി​​മി​ഷം (89-ാം മി​നി​റ്റി​ൽ) സി​റോ ഇ​മ്മൊ​ബി സ്വി​റ്റ്സ​ർ​ല​ൻ​ഡി​നു​മേ​ൽ അ​വ​സാ​ന ആ​ണി​യും അ​ടി​ച്ചു. ജ​യ​ത്തോ​ടെ ഇ​റ്റ​ലി നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.