ഏ​റ്റു​മാ​നൂ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു
ഏ​റ്റു​മാ​നൂ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു
Thursday, June 17, 2021 4:11 AM IST
കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ വൈ​ദ്യു​തി ക​ന്പി പൊ​ട്ടി​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ​ക്ക് ഷോ​ക്കേ​റ്റു. പേ​രൂ​ർ റോ​ഡി​ൽ ത​ച്ച​കു​ന്നേ​ൽ ക​രോ​ട്ട് ടി.​എ​ൻ. സു​ധീ​ർ (45), മ​ക്ക​ളാ​യ സി​ദ്ധാ​ർ​ത്ഥ് (18), ആ​ദി​ത് (15), അ​ർ​ജു​ൻ (13), സ​ഹോ​ദ​രീ​പു​ത്ര​ൻ ര​ഞ്ജി​ത് എ​ന്നി​വ​ർ​ക്കാ​ണു വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ഇ​വ​രെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക​ന്പി സു​ധീ​റി​ന്‍റെ വീ​ട്ടി​ലേ​ക്കു ക​യ​റു​ന്ന പ​ടി​യി​ലാ​ണ് കി​ട​ന്ന​ത്. ക​ന്പി വീ​ണു കി​ട​ക്കു​ന്ന​ത​റി​യാ​തെ പ​ടി​യി​ൽ ച​വി​ട്ടി​യ സു​ധീ​ർ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു വീ​ണു. ഇ​ദ്ദേ​ഹം വീ​ണ​തു ക​ണ്ട് പി​ടി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ക്കാ​ൻ ഓ​ടി​യെ​ത്തി​യ മ​ക്ക​ളാ​യ സി​ദ്ധാ​ർ​ത്ഥ്, ആ​ദി​ത്, അ​ർ​ജു​ൻ എ​ന്നി​വ​ർ​ക്കും വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഓ​ടി​ക്കൂ​ടി​യ ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും ത​ടി​ക്ക​ഷ​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​ന്പി ഉ​യ​ർ​ത്തി സു​ധീ​റി​നെ​യും മ​റ്റു​ള്ള​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ​യാ​ണ് ര​ഞ്ജി​ത്തി​നും ഷോ​ക്കേ​റ്റ​ത്. വ​ഴി​വി​ള​ക്കി​നാ​യി വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ക​ന്പി​യാ​ണു പൊ​ട്ടി​വീ​ണ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​രി​ൽ വൈ​ദ്യു​തി​വി​ത​ര​ണം നി​ല​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.