ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യ​ൽ: ക്ഷേ​ത്ര​ത്തി​ലെ കീ​ഴ്ശാ​ന്തി അ​റ​സ്റ്റി​ൽ
ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യ​ൽ: ക്ഷേ​ത്ര​ത്തി​ലെ കീ​ഴ്ശാ​ന്തി അ​റ​സ്റ്റി​ൽ
Thursday, June 17, 2021 7:49 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. ഡെ​ന്‍റ​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യേ​യും ന​ഴ്സി​നേ​യും ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നു ശ​ല്യം ചെ​യ്ത കീ​ഴ്ശാ​ന്തി​യെ തൃശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഗോപി കൃഷ്ണനെ(20)​യാ​ണ് അ​റ​സ്റ്റ് ചെ​യ​ത​ത്.

ഹോ​സ്റ്റ​ലി​ലേ​ക്കു ന​ട​ന്നു​പോ​വു​ന്പോ​ൾ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ യു​വാ​വ് ലൈം​ഗി​ക​ചു​വ​യോ​ടെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ക്കു​ക​യും ദ്രോ​ഹി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്ത​താ​യി ഇ​യാ​ൾ​ക്കെ​തി​രേ മ​റ്റൊ​രു കേ​സും നി​ല​വി​ലു​ണ്ട്.

വ​ട​ക്കാ​ഞ്ചേ​രി പാ​ർ​ലി​ക്കാ​ട് ന​ട​രാ​ജ്ഗി​രി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്ര​ത്തി​ലെ കീ​ഴ്ശാ​ന്തി​യാ​ണ് ഇ​യാ​ൾ. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ലെ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​തു​ങ്ങി​നി​ന്ന് സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.