തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ൽ ലി​ഫ്റ്റ് ത​ക​ർ​ന്ന് പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ൽ ലി​ഫ്റ്റ് ത​ക​ർ​ന്ന് പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു
Thursday, June 17, 2021 9:07 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ർ​സി​സി​യി​ൽ ലി​ഫ്റ്റ് ത​ക​ർ​ന്ന് പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു. പ​ത്ത​നാ​പു​രം കു​ണ്ട​യം ച​രു​വി​ള വീ​ട്ടി​ൽ ന​ദീ​റ (22) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ദീ​റ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 15 ന് ​പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ന​ദീ​റ. അ​പാ​യ സൂ​ച​ന അ​റി​യി​പ്പ് ന​ൽ​കാ​തെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി തു​റ​ന്നി​ട്ട ലി​ഫ്റ്റി​ൽ നി​ന്ന് ര​ണ്ട് നി​ല താ​ഴ്ച​യി​ലേ​ക്ക് വീ​ണാ​യി​രു​ന്നു അ​പ​ക​ടം.

ന​ദീ​റ​യു​ടെ ത​ല​ച്ചോ​റി​നും തു​ട​യെ​ല്ലി​നും മാ​ര​ക​മാ​യ ക്ഷ​ത​മേ​റ്റു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് മ​ര​ണം. അ​പ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നെ പു​റ​ത്താ​ക്കി​യി​രു​ന്നു.

അ​ർ​ബു​ദ രോ​ഗി​യാ​യ മാ​താ​വ് ന​സീ​മ​യു​ടെ ചി​കി​ത്സ​യ്ക്കു പ​ണം ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് ന​ദീ​റ​യ്ക്കു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നു ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഏ​റെ നാ​ളാ​യി ജോ​ലി​ക്കു പോ​കു​ന്നി​ല്ല. അ​മ്മ​യും ഒ​രു വ​യ​സു​ള്ള മ​ക​ളും അ​ട​ങ്ങു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ന​ദീ​റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.