കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് തു​ട​ങ്ങി; പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റു​ചെ​യ്തു മാ​റ്റി
കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് തു​ട​ങ്ങി; പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റു​ചെ​യ്തു മാ​റ്റി
Thursday, June 17, 2021 12:15 PM IST
കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ടോ​ൾ പി​രി​വ് തു​ട​ങ്ങി. ടോ​ൾ പി​രി​വ് ത​ട​യാ​നെ​ത്തി​യ ഡി​വൈ​എ​ഫ്ഐ , എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി.

വ്യാഴാഴ്ച രാ​വി​ലെ​എ​ട്ടി​നാ​ണ് ടോ​ൾ പി​രി​വ് തു​ട​ങ്ങാ​നി​രു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ സം​ഘ​ടി​ച്ചെ​ത്തി​യ ഡി​വൈ​എ​ഫ്ഐ, എ​ഐ വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ആ​റു​വ​രി​പാ​ത​യാ​ക്കി​യ​ശേ​ഷം ടോ​ൾ പി​രി​വ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നും സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ​ക്കും യാ​ത്ര സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഉ​പ​രോ​ധം തു​ട​ങ്ങി​യ​ത്.

പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ നേ​രി​യ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി​യ​ശേ​ഷം 9.30ഓ​ടെ ടോ​ൾ പി​രി​വ് തു​ട​ങ്ങി. ജൂ​ൺ ഒ​ന്നി​ന് ടോ​ൾ പി​രി​വ് തു​ട​ങ്ങാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ടോ​ൾ ക​ന്പ​നി​യാ​യ എ.​കെ ഗ്രൂ​പ്പും ച​ർ​ച്ച​ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ഇ​ന്ന് പി​രി​വ് തു​ട​ങ്ങി​യ​ത്.

ബൈ​പ്പാ​സി​ലെ ടോ​ൾ പ്ലാ​സ​യ്ക്ക് അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്രാ​പാ​സ് അ​നു​വ​ദി​ച്ചു. മാ​ത്ര​മ​ല്ല. 20 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മാ​സം 285 രൂ​പ​യു​ടെ പാ​സ് മ​തി​യാ​കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.