ലി​ഫ്റ്റി​ല്‍ നി​ന്നും വീ​ണു യു​വ​തി മ​രി​ച്ച സം​ഭ​വം; ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് വ​നി​താ ക​മ്മി​ഷ​ന്‍
ലി​ഫ്റ്റി​ല്‍ നി​ന്നും വീ​ണു യു​വ​തി മ​രി​ച്ച സം​ഭ​വം; ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് വ​നി​താ ക​മ്മി​ഷ​ന്‍
Thursday, June 17, 2021 1:59 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​സി​സി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ലി​ഫ്റ്റി​ല്‍ നി​ന്നും വീ​ണ് കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി ന​ദീ​റ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ കേ​ര​ള വ​നി​താ ക​മ്മി​ഷ​ന്‍ ആ​ര്‍​സി​സി ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. നി​ര്‍​ധ​ന കു​ടും​ബാം​ഗ​മാ​യ ന​ദീ​റ​യ്ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ആ​ര്‍​സി​സി ന​ല്‍​ക​ണ​മെ​ന്ന് ക​മ്മി​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​സം 15ന് ​പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മാ​താ​വി​നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​തായിരുന്നു നദീറ.

അ​റ്റ​കു​റ്റ​പ്പ​ണി​യി​ലാ​യി​രു​ന്ന ലി​ഫ്റ്റ് തു​റ​ന്നു കി​ട​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​തി​ന് സ​മീ​പ​ത്ത് ഒ​രു പ​ല​ക ഇ​ട്ടി​രു​ന്ന​താ​ണ് തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​ത്. യു​വ​തി ലി​ഫ്റ്റി​നു​ള്ളി​ൽ ക​യ​റു​ന്ന​തി​നി​ടെ പ​ല​ക പൊ​ളി​ഞ്ഞ് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.