ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍; പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി
ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍; പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി
Thursday, June 17, 2021 12:35 PM IST
കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കെ​പി​സി​സി സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ലി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണു ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ക​ര​ട് മാ​ത്ര​മാ​ണ് ദ്വീ​പി​ല്‍ ഇ​പ്പോ​ഴു​ള്ള​തെ​ന്നു വി​ല​യി​രു​ത്തി​കൊ​ണ്ടാ​ണു ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി​യ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​യാ​യ ആ​യി​ഷ സു​ല്‍​ത്താ​ന ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും. അ​റ​സ്റ്റ് ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. അ​തി​നി​ടെ, ദ്വീ​പി​ലെ വി​വാ​ദ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി നി​ര്‍​ത്തി​വ​ച്ച​താ​യ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.