ഡ​ൽ​ഹി ക​ലാ​പ​ക്കേ​സ്; കോ​ട​തി ഇ​ട​പെ​ട്ടു, വി​ദ്യാ​ർ​ഥി​ക​ളെ മോ​ചി​പ്പി​ച്ചു
ഡ​ൽ​ഹി ക​ലാ​പ​ക്കേ​സ്; കോ​ട​തി ഇ​ട​പെ​ട്ടു, വി​ദ്യാ​ർ​ഥി​ക​ളെ മോ​ചി​പ്പി​ച്ചു
Thursday, June 17, 2021 3:15 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​ക്കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ ഉ​ട​ൻ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഇ​തി​നെ തു​ട​ർ​ന്ന് ന​താ​ഷ ന​ർ​വാ​ൾ, ദേ​വം​ഗാ​ന ക​ലി​ത, ആ​സി​ഫ് ഇ​ക്ബാ​ൽ ത​ൻ​ഹ എ​ന്നി​വ​ർ ജ​യ​ലി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി.

ജാ​മ്യം ല​ഭി​ച്ചി​ട്ടും ത​ങ്ങ​ളു​ടെ മോ​ച​നം പോ​ലീ​സ് വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നു​കാ​ട്ടി വി​ദ്യാ​ർ​ഥി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് എ​ത്ര​യും പെ​ട്ടെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത്.

വി​ദ്യാ​ർ​ഥി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് അ​വ​രു​ടെ​യും ജാ​മ്യം നി​ന്ന​വ​രു​ടെ​യും മേ​ൽ​വി​ലാ​സ​ങ്ങ​ൾ ശ​രി​യാ​ണോ എ​ന്ന് വി​ല​യി​രു​ത്താ​ൻ മൂ​ന്നു ദി​വ​സം കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് ര​വീ​ന്ദ​ർ വേ​ദി പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ ത​ള്ളി. ഹൈ​ക്കോ​ട​തി ജാ​മ്യ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും മോ​ച​ന​ത്തി​നു​ള്ള നോ​ട്ടീ​സ് തി​ഹാ​ർ ജ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ ത​ള്ളി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ധാ​ർ കാ​ർ​ഡ് അ​ട​ക്ക​മു​ള്ള​വ പ​രി​ശോ​ധി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള വി​ചാ​ര​ണ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മൂ​ന്നു പേ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.