ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ‌ മ​മ​ത​യ്ക്ക് ഇ​ട​ത് പി​ന്തു​ണ
ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ‌ മ​മ​ത​യ്ക്ക് ഇ​ട​ത് പി​ന്തു​ണ
Thursday, June 17, 2021 4:06 PM IST
കോ​ൽ​ക്ക​ത്ത: ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ധ​ൻ​ക​റു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​ക്ക് ഇ​ട​തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പി​ന്തു​ണ. ബി​ജെ​പി​യു​ടെ വ​ക്താ​വി​നെ​പ്പോ​ലെ​യാ​ണ് ഗ​വ​ർ​ണ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഇ​ട​തു​പ​ക്ഷ മു​ന്ന​ണി ചെ​യ​ർ​മാ​ൻ ബി​മ​ൻ ബോ​സ് ആ​രോ​പി​ച്ചു. ഗ​വ​ർ​ണ​റു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ ന​ട​പ​ടി​ക​ളെ അ​ദ്ദേ​ഹം അ​പ​ല​പി​ക്കു​ക​യും ചെ​യ്തു.

ഗ​വ​ർ​ണ​ർ ബി​ജെ​പി​യു​ടെ ആ​ള​ല്ല, എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ബി​ജെ​പി​ക്കാ​ര​ന്‍റേ​താ​ണ്. ഇ​ത് ഗ​വ​ർ​ണ​റു​ടെ ജോ​ലി​യ​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹം സ്വ​യം ക​രു​തു​ന്ന​ത് താ​ൻ ബി​ജെ​പി​യു​ടെ ആ​ളാ​ണെ​ന്നാ​ണ്. ഇ​ത് ശ​രി​യ​ല്ല. ഇ​ത് ഒ​രു ഗ​വ​ർ​ണ​റു​ടെ പ​ണി​യ​ല്ല, പ്ര​ത്യേ​കി​ച്ച് പ​ശ്ചി​മ ബം​ഗാ​ളി​ൽ- ബി​മ​ൻ ബോ​സ് പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ളി​ലെ സ്ഥി​തി​ഗ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ഗ്ദീ​പ് ധ​ൻ​ക​ർ ഡ​ല്‍​ഹി​യി​ല്‍ രാ​ഷ്ട്ര​പ​തി​യു​മാ​യും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ളു​മാ​യും മാ​ര​ത്ത​ണ്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ട​തു​പ​ക്ഷ​വും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ചാ​ണ് ധ​ൻ​ക​റി​ന്‍റെ പോ​ക്കെ​ന്നും ഇ​നി സം​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങ​രു​തെ​ന്നും തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ളൊ​ന്നും പ​റ​യാ​തെ​യാ​ണ് ധ​ൻ​ക​ര്‍ നാ​ല് ദി​വ​സം മു​മ്പ് ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​യ​ത്. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ര്‍​ന്നു​വെ​ന്നാ​രോ​പി​ച്ച് സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ജെ​പി എം​എ​ൽ​എ​മാ​ര്‍ അ​ദ്ദേ​ഹ​ത്തി​ന് നി​വേ​ദ​നം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ധ​ന്‍​ക​ര്‍ ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തേ​ക്ക് പ​റ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.