അ​സ​റു​ദ്ദീ​നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി ഹൈ​ദ​രാ​ബാ​ദ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍
അ​സ​റു​ദ്ദീ​നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി ഹൈ​ദ​രാ​ബാ​ദ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍
Thursday, June 17, 2021 6:08 PM IST
ഹൈ​ദ​രാ​ബാ​ദ്: മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നെ ഹൈ​ദ​രാ​ബാ​ദ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് പു​റ​ത്താ​ക്കി. പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ അ​സ​ര്‍ നി​ര​വ​ധി വ​ഴി​വി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​സോ​സി​യേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യു​ടെ ന​ട​പ​ടി. 2019 സെ​പ്റ്റം​ബ​റി​ലാ​ണ് അ​സ​റി​നെ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ബി​സി​സി​ഐ​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ദു​ബാ​യിയി​ലെ ടി​ ടെ​ന്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഒ​രു ടീ​മി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ക​നാ​ണ് അ​സ​റെ​ന്നും ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. അ​സ​ര്‍ കൂ​ടി​യാ​ലോ​ച​ന​ക​ളൊ​ന്നും കൂ​ടാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്നു​വെ​ന്ന് അ​സോ​സി‍​യേ​ന്‍റെ ചി​ല​ർ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​സ​റി​നെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ക​യും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്ത​ത്.

ഒ​രു ഓം​ബു​ഡ്‌​സ്മാ​ന്‍റെ നി​യ​മ​ന​ത്തെ ചോ​ദ്യം​ ചെ​യ്തു​വെ​ന്നും അ​സോ​സി​യേ​ഷ​ന്‍റെ അ​ക്കൗ​ണ്ട് അ​സ​ര്‍ മ​ര​വി​പ്പി​ച്ചു​വെ​ന്നു​മാ​ണ് അ​സ​റി​നെ​തി​രെ ഉ​യ​രു​ന്ന മ​റ്റ് ആ​രോ​പ​ണ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.