ഡെ​ങ്കി​പ്പ​നി: സാ​ന്ദ്ര തോ​മ​സ് ഐ​സി​യു​വി​ൽ
ഡെ​ങ്കി​പ്പ​നി: സാ​ന്ദ്ര തോ​മ​സ് ഐ​സി​യു​വി​ൽ
Thursday, June 17, 2021 5:41 PM IST
കൊ​ച്ചി: ച​ല​ച്ചി​ത്ര ന​ടി​യും നി​ർ​മാ​താ​വു​മാ​യ സാ​ന്ദ്ര തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ. ഡെ​ങ്കി​പ്പ​നി പി​ടി​പെ​ട്ട് ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ സാ​ന്ദ്ര​യെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​ന്ദ്ര​യു​ടെ സ​ഹോ​ദ​രി സ്നേ​ഹ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

"കു​റ​ഞ്ഞ ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തെ​യും ഹൃ​ദ​യ​മി​ടി​പ്പി​നെ​യും തു​ട​ർ​ന്ന് ചേ​ച്ചി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഡോ​ക്ട​ർ​മാ​രു​ടെ വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട് ര​ണ്ട് ദി​വ​സം പി​ന്നി​ടു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടു വ​രു​ന്നു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന വേ​ണ​മെ​ന്നും സ്‍​നേ​ഹ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ആ​മേ​ൻ, സ​ഖ​റി​യ​യു​ടെ ഗ​ർ​ഭ​ണി​ക​ൾ, ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാ​ണ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ സാ​ന്ദ്ര അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫ്രൈ​ഡേ, സ​ക്ക​റി​യാ​യു​ടെ ഗ​ർ​ഭി​ണി​ക​ൾ, മ​ങ്കി​പെ​ൻ, പെ​രു​ച്ചാ​ഴി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ പ​ങ്കാ​ളി കൂ​ടി​യാ​ണ് സാ​ന്ദ്ര. വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നും പി​ന്മാ​റി​യ സാ​ന്ദ്ര ഇ​ര​ട്ട കു​ട്ടി​ക​ളു​മൊ​ത്തു​ള്ള വീ​ഡി​യോ​ക​ളി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.