ഐ​ഷ​യെ അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
ഐ​ഷ​യെ അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Thursday, June 17, 2021 7:02 PM IST
കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് പോ​ലീ​സ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ ആ​ക്ടി​വി​സ്റ്റ് ഐ​ഷ സു​ൽ​ത്താ​ന​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ക​വ​ര​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​യി​ഷ​യോ​ട് ഹാ​ജ​രാ​കാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. അ​റ​സ്റ്റ് ചെ​യ്താ​ൽ 50,000 രൂ​പ​യു​ടെ ബോ​ണ്ടി​ൽ കീ​ഴ്ക്കോ​ട​തി ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ചോ​ദ്യം ചെ​യ്യു​ന്ന​ത് അ​ഭി​ഭാ​ഷ​ക​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ജൈ​വാ​യു​ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് അ​ബ​ദ്ധ​ത്തി​ലാ​ണെ​ന്നും അ​ത് തെ​റ്റാ​ണെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ൾ ത​ന്നെ ഐ​ഷ മാ​പ്പു പ​റ​ഞ്ഞ​താ​യും ന​ടി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ പി. ​വി​ജ​യ​ഭാ​നു കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഒ​രാ​ഴ്ച​യാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി.

ല​ക്ഷ​ദ്വീ​പു​കാ​ര്‍​ക്കെ​തി​രേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കോ​വി​ഡി​നെ "ജൈ​വാ​യു​ധ'​മാ​യി പ്ര​യോ​ഗി​ച്ചെ​ന്നാ​ണ് ഐ​ഷ ഒ​രു ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ പ​റ​ഞ്ഞ​ത്. ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. അ​ല്ലാ​തെ വി​ദ്വേ​ഷ പ്ര​ച​ര​ണ​മ​ല്ല ത​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള ഐ​ഷ ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ളെ രാ​ജ്യ​ത്തി​നെ​തി​രേ തി​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.