സോ​ണി​യ ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തു, രാ​ഹു​ൽ പി​ന്നീ​ട്: ബി​ജെ​പി​യോ​ട് കോ​ൺ​ഗ്ര​സ്
സോ​ണി​യ ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തു, രാ​ഹു​ൽ പി​ന്നീ​ട്: ബി​ജെ​പി​യോ​ട് കോ​ൺ​ഗ്ര​സ്
Thursday, June 17, 2021 6:36 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചോ എ​ന്ന ബി​ജെ​പി​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഇ​രു ഡോ​സും എ​ടു​ത്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര​യും ഒ​രു ഡോ​സ് വാ​ക്സി​നും എ​ടു​ത്തു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാ​ഹു​ൽ ഗാ​ന്ധി ഇ​തു​വ​രെ വാ​ക്സി​ൻ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും സു​ർ​ജേ​വാ​ല പ​റ​ഞ്ഞു. അ​ടു​ത്തി​നി​ടെ കോ​വി​ഡ് മു​ക്ത​നാ​യ രാ​ഹു​ൽ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം മാ​ത്ര​മേ വാ​ക്സി​ൻ കു​ത്തി​വ​യ്പ് സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്നും പാ​ർ​ട്ടി വ​ക്താ​വ് പ​റ​ഞ്ഞു. രാ​ഹു​ല്‍ ഏ​പ്രി​ല്‍ 16ന് ​വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ൽ സാ​ധി​ച്ചി​ല്ലെ​ന്നും സു​ര്‍​ജേ​വാ​ല വ്യ​ക്ത​മാ​ക്കി.

വാ​ക്‌​സി​നേ​ഷ​നെ​പ്പ​റ്റി നി​ര​ന്ത​രം വി​മ​ര്‍​ശം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ല്‍ വാ​ക്‌​സി​ന്‍ എ​ടു​ത്തോ​യെ​ന്ന ചോ​ദ്യം ബി​ജെ​പി ഉ​യ​ർ​ത്തി​യ​ത്. ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​പ​ക്ഷ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് പ​ക​രം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് മു​ഴു​വ​ന്‍ വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ് ന​ല്‍​കു​ന്ന​തി​ലാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്നും കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.