ആ​രോ​ഗ്യം പോ​രാ...​വി​മ്പി​ൾ​ഡ​ണി​ൽ നി​ന്നും ഒ​ളി​മ്പി​ക്സി​ൽ നി​ന്നും ന​ദാ​ൽ പി​ന്മാ​റി
ആ​രോ​ഗ്യം പോ​രാ...​വി​മ്പി​ൾ​ഡ​ണി​ൽ നി​ന്നും ഒ​ളി​മ്പി​ക്സി​ൽ നി​ന്നും ന​ദാ​ൽ പി​ന്മാ​റി
Thursday, June 17, 2021 7:12 PM IST
ല​ണ്ട​ൻ: വി​മ്പി​ൾ​ഡ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നും ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ നി​ന്നും സ്പാ​നി​ഷ് ഇ​തി​ഹാ​സം റാ​ഫേ​ൽ ന​ദാ​ൽ പി​ന്മാ​റി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഈ ​മാ​സം 28നാ​ണ് വി​മ്പി​ൾ​ഡ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം 23 മു​ത​ൽ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​നും തു​ട​ക്ക​മാ​വും.

ത​ന്‍റെ ആ​രോ​ഗ്യം പ​രി​ഗ​ണി​ച്ചാ​ണ് പി​ന്മാ​റ്റ​മെ​ന്ന് 35കാ​ര​നാ​യ ന​ദാ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ നി​ന്ന് പി​ന്മാ​റാ​നു​ള്ള തീ​രു​മാ​നം എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. പ​ക്ഷേ ശ​രീ​ര​ത്തി​ന്‍റെ അ​വ​സ്ഥ പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​താ​ണ് ശ​രി​യാ​യ തീ​രു​മാ​ന​മെ​ന്നും 20 ത​വ​ണ ഗ്രാ​ൻ​ഡ് സ്ലാം ​ജേ​താ​വാ​യ ന​ദാ​ൽ ട്വീ​റ്റ് ചെ​യ്തു.

ഫ്ര​ഞ്ച് ഓ​പ്പ​ൺ സെ​മി​ഫൈ​ന​ലി​ൽ ന​ദാ​ൽ പു​റ​ത്താ​യി​രു​ന്നു. സെ​മി​യി​ൽ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നോ​ടാ​ണ് ന​ദാ​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.