ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ കാ​ണാ​താ​യ ‌യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല
ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ കാ​ണാ​താ​യ ‌യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Thursday, June 17, 2021 7:59 PM IST
ഉ​പ്പു​ത​റ: മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ വീ​ണ യു​വാ​ക്ക​ൾ​ക്കാ​യി മൂ​ന്നാം ദി​വ​സ​വും ന​ട​ത്തി​യ തെ​ര​ച്ചി​ൽ വി​ഫ​ലം. മാ​ട്ടു​താ​വ​ളം കു​മ്മി​ണി​യി​ൽ ജോ​യ്സ് (31), ഇ​ല്ലി​ക്ക​ൽ​പ​റ​മ്പി​ൽ മ​നു (31) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ വെ​ള്ളി​യാ​ഴ്ച​യും തു​ട​രും.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ കെ​ട്ടു​ചി​റ​ക്കു സ​മീ​പം ഒ​ഴു​ക്ക​ൻ​പാ​റ​യി​ൽ വ​ല​വീ​ശി മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​ക്ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​ൽ വ​ഴു​തി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ജോ​യ്സി​നെ ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​നു​വും വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​ണി​ക്ക​ക​ത്ത് ര​തീ​ഷാ​ണ് വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.

ബു​ധ​നാ​ഴ്ച റാ​പ്പി​ഡ് റ​സ്ക്യൂ ഫോ​ഴ്സും (സ്കൂ​ബ ടീം), ​ദേ​ശീ​യ നി​വാ​ര​ണ സേ​ന​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. മു​ങ്ങ​ൽ വി​ദ​ഗ്ധ​രാ​യ നാ​ട്ടു​കാ​രും സം​ഘ​ത്തി​നൊ​പ്പം തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ക​ന​ത്ത മ​ഴ​മൂ​ലം ജ​ലാ​ശ​യ​ത്തി​ൽ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​ത് തെ​ര​ച്ചി​ലി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. യു​വാ​ക്ക​ളെ കാ​ണാ​താ​യ സ്ഥ​ല​ത്തു നി​ന്നും അ​ഞ്ചു​കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ തെ​ര​ച്ചി​ൽ ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.