ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കും, വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം സ്മാ​ർ​ട്ടാ​ക്കും: മ​ന്ത്രി കെ. ​രാ​ജ​ൻ
ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കും, വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം സ്മാ​ർ​ട്ടാ​ക്കും: മ​ന്ത്രി കെ. ​രാ​ജ​ൻ
Thursday, June 17, 2021 8:21 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി എ​ല്ലാ​വ​ർ​ക്കും ഭൂ​രേ​ഖ​ക​ൾ ന​ൽ​കു​മെ​ന്നും ഫ്ര​ണ്ട് ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ തു​ട​ങ്ങി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ്മാ​ർ​ട്ടാ​ക്കു​മെ​ന്നും മ​ന്ത്രി കെ. ​രാ​ജ​ൻ. പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​നും കേ​സ​രി സ്മാ​ര​ക​വും ഹോ​ട്ട​ൽ വി​വാ​ന്ത​യി​ൽ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്തെ 1028 വി​ല്ലേ​ജു​ക​ളു​ടെ റീ​സ​ർ​വേ പൂ​ർ​ത്തി​യാ​യി. 54 കൊ​ല്ല​മാ​യി 54 ശ​ത​മാ​നം റീ​സ​ർ​വേ​യാ​ണ് പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്. വി​വി​ധ സം​വി​ധാ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​വേ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജ​ന​സൗ​ഹൃ​ദ വി​ല്ലേ​ജാ​ഫീ​സ് പ്രാ​വ​ർ​ത്തി​ക​മാ​ക്കും. ഇ​തി​ലേ​ക്കാ​യി എ​ല്ലാ രേ​ഖ​ക​ളും ഡി​ജി​റ്റ​ലാ​ക്കും. ഒ​രി​ക്ക​ൽ ല​ഭി​ക്കു​ന്ന രേ​ഖ ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കും. ഇ​തി​ലൂ​ടെ വീ​ണ്ടും വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ക്യൂ ​നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കുമെന്നും മന്ത്രി പറഞ്ഞു.

നി​യ​മ​കു​രു​ക്ക് ഒ​ഴി​വാ​ക്കി എ​ല്ലാ​വ​ർ​ക്കും പ​ട്ട​യം ന​ൽ​കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. നി​ല​വി​ൽ 153000 പ​ട്ട​യം ന​ൽ​കി​ക്ക​ഴി​ഞ്ഞു. അ​തേ​സ​മ​യം അ​ന​ധി​കൃ​ത​മാ​യി ഭൂ​മി കൈ​യേ​റി​യ​ത് സ​ർ​ക്കാ​ർ തി​രി​ച്ചു​പി​ടി​ക്കും.​റ​വ​ന്യൂ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് റ​വ​ന്യൂ ജോ​ലി​ക​ളും നി​യ​മ​ങ്ങ​ളും സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം ന​ൽ​കും.

25 സെ​ന്‍റി​നു താ​ഴെ​യു​ള്ള ഭൂ​മി ത​രം മാ​റ്റാ​നാ​യി ന​ൽ​കി അ​പേ​ക്ഷ​യി​ൽ ഇ​തേ​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. റ​വ​ന്യൂ വ​കു​പ്പി​ലെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം 2021- 2026 വി​ഷ​ൻ ഓ​ഗ​സ്റ്റി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.