തെ​റ്റാ​യ വി​വ​രം പ്ര​ച​രി​പ്പി​ച്ചു; രാം​ദേ​വി​നെ​തി​രേ റാ​യ്പൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു
തെ​റ്റാ​യ വി​വ​രം പ്ര​ച​രി​പ്പി​ച്ചു; രാം​ദേ​വി​നെ​തി​രേ റാ​യ്പൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു
Thursday, June 17, 2021 9:58 PM IST
ന്യൂ​ഡ​ല്‍​ഹി: ഡോ​ക്ട​ര്‍​മാ​ര്‍​ക്കും അ​ലോ​പ്പ​തി മ​രു​ന്നു​ക​ള്‍​ക്കു​മെ​തി​രേ തെ​റ്റാ​യ വി​വ​രം പ്ര​ച​രി​പ്പി​ച്ച​തി​നു ബാ​ബ രാം​ദേ​വി​നെ​തി​രേ പോ​ലീ​സ് കേ​സ്. ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ഛത്തീ​സ്ഗ​ഡ് ഘ​ട​കം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ റാ​യ്പൂ​ര്‍ പോ​ലീ​സ് ആ​ണ് രാ​മ​കൃ​ഷ്ണ യാ​ദ​വ് എ​ന്ന റാം​ദേ​വി​നെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

കൊ​റോ​ണ വൈ​റ​സ് ചി​കി​ല്‍​സ​യ്ക്കാ​യി അ​ലോ​പ്പ​തി ഡോ​ക്ട​ര്‍​മാ​രും കേ​ന്ദ്ര​സ​ര്‍​ക്കാ​രും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് അ​ട​ക്ക​മു​ള്ള​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ള്‍​ക്കെ​തി​രേ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രാം​ദേ​വ് തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണു പ​രാ​തി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി രാം​ദേ​വ് ന​ട​ത്തു​ന്ന ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ ല​ഭ്യ​മാ​ണെ​ന്നു പ​രാ​തി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ന്നു റാ​യ്പൂ​ര്‍ സീ​നി​യ​ര്‍ എ​സ്പി അ​ജ​യ് യാ​ദ​വ് പ​റ​ഞ്ഞു.

കോ​വി​ഡ് 19നെ​തി​രേ ഡോ​ക്ട​ര്‍​മാ​രും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും സ​ര്‍​ക്കാ​രും നി​താ​ന്ത പോ​രാ​ട്ടം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു രാം​ദേ​വ് ജ​ന​ങ്ങ​ളി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ പ​ല​പ്പോ​ഴാ​യി ന​ട​ത്തു​ന്ന​തെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. 2005ലെ ​ദേ​ശീ​യ ദു​ര​ന്ത മാ​നേ​ജ്‌​മെ​ന്‍റ് നി​യ​മ​ത്തി​ലെ​യും ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണു രാം​ദേ​വി​നെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.