രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ്: പ്ര​തി​ക​ൾ​ക്ക് ദീ​ർ​ഘ​കാ​ല പ​രോ​ൾ ന​ൽ​കാ​ൻ നീ​ക്കം
രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ്: പ്ര​തി​ക​ൾ​ക്ക് ദീ​ർ​ഘ​കാ​ല പ​രോ​ൾ ന​ൽ​കാ​ൻ നീ​ക്കം
Friday, June 18, 2021 4:20 AM IST
ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി‌​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​ക​ളു​ടെ പ​രോ​ൾ സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. പ്ര​തി​ക​ൾ​ക്ക് ദീ​ർ​ഘ​കാ​ല പ​രോ​ൾ ന​ൽ​കാ​നാ​ണ് ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച് നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

ഡ​ൽ​ഹി​യി​ലെ​ത്തി​യ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ കേ​ന്ദ്ര​ത്തോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. നേ​ര​ത്തേ, കേ​സി​ലെ പ്ര​തി​ക​ളു​ടെ മോ​ച​ന​ത്തി​ന് സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഗ​വ​ർ​ണ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​നം എ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.