ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ കാ​ണാ​താ​യ യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ കാ​ണാ​താ​യ യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
Friday, June 18, 2021 9:03 AM IST
ഉ​പ്പു​ത​റ: ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ വീ​ണു കാ​ണാ​താ​യ യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. മാ​ട്ടു​താ​വ​ളം ഇ​ല്ലി​ക്ക​ൽ​പ​റ​മ്പി​ൽ മ​നു (31), മാ​ട്ടു​താ​വ​ളം കു​മ്മി​ണി​യി​ൽ ജോ​യ്സ് (31) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

റാ​പ്പി​ഡ് റ​സ്ക്യൂ ഫോ​ഴ്സും (സ്കൂ​ബ ടീം), ​ദേ​ശീ​യ നി​വാ​ര​ണ സേ​ന​യും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. കെ​ട്ടു​ചി​റ​യ്ക്കു താ​ഴെ സീ​ത​ക്ക​യ​ത്തി​ൽ മീ​ൻ​പി​ടി​ക്കാ​ൻ​പോ​യ​താ​ണ് മ​നു​വും ജോ​യ്സും.

വ​ല​വീ​ശി മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ജോ​യ്സി​നെ ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​നു​വും വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​ണി​ക്ക​ക​ത്ത് ര​തീ​ഷാ​ണ് വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.