മാ​ലി​ന്യം ഇ​ട്ട​തി​നെചൊ​ല്ലി ത​ർ​ക്കം; വീ​ട്ട​മ്മ യു​വാ​വി​ന്‍റെ കൈ​വെ​ട്ടി​മാ​റ്റി
മാ​ലി​ന്യം ഇ​ട്ട​തി​നെചൊ​ല്ലി ത​ർ​ക്കം; വീ​ട്ട​മ്മ യു​വാ​വി​ന്‍റെ കൈ​വെ​ട്ടി​മാ​റ്റി
Friday, June 18, 2021 11:14 AM IST
ഇ​ടു​ക്കി: അ​യ​ൽ​വാ​സി​യു​ടെ കൈ​വെ​ട്ടി​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്കെ​തി​രെ കേ​സ്. ഇ​ടു​ക്കി അ​ണ​ക്ക​ര സ്വ​ദേ​ശി ജോ​മോ​ൾ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഏ​ഴാംമൈൽ സ്വ​ദേ​ശി മ​നു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. മാ​ലി​ന്യം ഇ​ട്ട​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ജോ​മോ​ൾ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​നു​വി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. പ​രു​ക്കേ​റ്റ യു​വാ​വി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.