അ​ഞ്ചു​ല​ക്ഷം ന‍​ഷ്ട​പ്പെ​ട്ട സം​ഭ​വം: ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നു രാ​ജ​പ്പ​ൻ
അ​ഞ്ചു​ല​ക്ഷം ന‍​ഷ്ട​പ്പെ​ട്ട സം​ഭ​വം: ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നു രാ​ജ​പ്പ​ൻ
Saturday, June 19, 2021 4:12 AM IST
കു​മ​ര​കം: ത​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം പി​ൻ​വ​ലി​ച്ച​തി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തോ​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​മ​ർ​ദ​മു​ണ്ടെ​ന്നും കാ​യ​ലി​ന്‍റെ കാ​വ​ലാ​ളാ​യ രാ​ജ​പ്പ​ൻ.

വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ച്ച് ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വി​റ്റ് കി​ട്ടി​യ പ​ണ​വും ത​ന്‍റെ പ​രി​സ്ഥി​തി സ്നേ​ഹം അ​റി​ഞ്ഞ് ലോ​ക​ത്തി​ന്‍റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച പ​ണ​വും നി​ക്ഷേ​പി​ച്ചി​രു​ന്ന അ​ക്കൗ​ണ്ടി​ൽ​നി​ന്നു​മാ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ സ​ഹോ​ദ​രി കൈ​ക്ക​ലാ​ക്കി​യ​ത്. എ​ന്തെ​ല്ലാം ഭീ​ഷ​ണി ഉ​ണ്ടെ​ങ്കി​ലും ത​ന്‍റെ പ​ണം തി​രി​കെ ല​ഭി​ക്കാ​തെ കേ​സ് പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് രാ​ജ​പ്പ​ൻ പ​റ​ഞ്ഞു.

രാ​ജ​പ്പ​ൻ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് സ​ഹോ​ദ​രി ചെ​ത്തി​വേ​ലി​ൽ വി​ലാ​സി​നി, ഭ​ർ​ത്താ​വ് കു​ട്ട​പ്പ​ൻ, മ​ക​ൻ ജ​യ​ലാ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സ് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും രാ​ജ​പ്പ​ന്‍റെ മൊ​ഴി എ​ടു​ക്കു​ക​യും ചെ​യ്തു.

സ​ഹോ​ദ​ര​നാ​യ രാ​ജ​പ്പ​നു​വേ​ണ്ടി വീ​ടും സ്ഥ​ല​വും ഏ​ർ​പ്പാ​ടാ​ക്കാ​നാ​ണ് ബാ​ങ്കി​ൽ​നി​ന്നും പ​ണം പി​ൻ​വ​ലി​ച്ച​ത് എ​ന്നാ​യി​രു​ന്നു വി​ലാ​സി​നി​യു​ടെ ആ​ദ്യ വി​ശ​ദീ​ക​ര​ണം. പ​ണം എ​ടു​ത്ത ദി​വ​സം​ത​ന്നെ കൈ​പ്പു​ഴ​മു​ട്ട് പാ​ല​ത്തി​നു​സ​മീ​പം വ​ള്ള​ത്തി​ൽ​വ​ച്ചു പ​ണം രാ​ജ​പ്പ​നു കൈ​മാ​റി​യെ​ന്നും രാ​ജ​പ്പ​ൻ പ​ണം സ​ഹോ​ദ​ര പു​ത്ര​നാ​യ സ​തീ​ഷി​ന് ന​ൽ​കി​യെ​ന്നു​മാ​ണ് പി​ന്നീ​ട് ഇ​വ​ർ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.