കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ക​ണ​ക്കു​ണ്ടാ​ക​ണം: വി.​ഡി സ​തീ​ശ​ൻ
കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ക​ണ​ക്കു​ണ്ടാ​ക​ണം: വി.​ഡി സ​തീ​ശ​ൻ
Saturday, June 19, 2021 3:08 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ക​ണ​ക്കു​ണ്ടാ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. വ​ക്രീ​ക​രി​ച്ച ക​ണ​ക്കു​ക​ൾ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ നി​ന്നും അ​ർ​ഹ​രാ​യ​വ​രെ പു​റ​ന്ത​ള്ളു​ക​യാ​ണ് ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രോ​ഗി​യു​ടെ മ​ര​ണ​കാ​ര​ണം പ​റ​യേ​ണ്ട​ത് ചി​കി​ത്സി​ച്ച ഡോ​ക്ട​റാ​ണ്. ഇ​തു​വ​രെ ചെ​യ്തു​വ​ന്നി​രു​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്തി​രു​ന്ന് വി​ദ​ഗ്ധ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തെ​റ്റാ​യ ക​ണ​ക്കു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ല​ഭി​ക്കേ​ണ്ട സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ചെ​യ്യു​ക.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ളെ വ​രെ തെ​റ്റാ​യ ക​ണ​ക്കു​ക​ൾ ബാ​ധി​ക്കും. ന​മ്മു​ടെ ആ​രോ​ഗ്യ ഡാ​റ്റ കൃ​ത്യ​മാ​യി​രി​ക്ക​ണം. ഐ​സി​എം​ആ​റി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രി​ക്ക​ണം കോ​വി​ഡ് മ​ര​ണം നി​ർ​ണ​യി​ക്കാ​ൻ. ഇ​പ്പോ​ൾ മ​ര​ണ​ത്തി​ന്‍റെ ക​ണ​ക്ക് പ​തി​നാ​യി​ര​ത്തി​ൽ​നി​ന്നും ഒ​റ്റ​യ​ടി​ക്ക് 25000 ആയി കു​തി​ച്ചു. ശ​രി​യാ​യി ക​ണ​ക്കെ​ടു​ത്താ​ൽ ഇ​വി​ടൊ​ന്നും നി​ൽ​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.