ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ഫ്രാ​ൻ​സി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി ഹം​ഗ​റി
ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ഫ്രാ​ൻ​സി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി ഹം​ഗ​റി
Saturday, June 19, 2021 9:50 PM IST
ബു​ഡാ​പെ​സ്റ്റ്: യൂ​റോ ക​പ്പി​ല്‍ ഗ്രൂ​പ്പ് എ​ഫി​ല്‍ ഫ്രാ​ന്‍​സി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് ഹം​ഗ​റി. ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ളു​ക​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​യു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ ആ​ദ്യം ഗോ​ൾ നേ​ടി​യ ഹം​ഗ​റി​യെ ര​ണ്ടാം പ​കു​തി​യി​ൽ നേ​ടി​യ ഗോ​ളി​ലൂടെയാണ് ഫ്രാ​ൻ​സ് ഒ​പ്പം പി​ടി​ച്ച​ത്.

ഹം​ഗ​റി​ക്കാ​യി ആ​റ്റി​ല ഫി​യോ​ള​യും (45-ാം മി​നി​റ്റ്) ഫ്രാ​ൻ​സി​നാ​യി ആ​ന്‍റോ​യി​ൻ ഗ്രീ​സ്മാ​നും (66-ാം മി​നി​റ്റ്) ഗോ​ളു​ക​ൾ നേ​ടി മികവു കാട്ടിയത്. ഗ്രൂ​പ്പ് എ​ഫി​ൽ നി​ല​വി​ൽ നാ​ല് പോ​യി​ന്‍റു​മാ​യി ഫ്രാ​ൻ​സ് ഒ​ന്നാ​മ​താ​ണ്. ഒ​രു പോ​യി​ന്‍റു​മാ​യി ഹം​ഗ​റി മൂ​ന്നാം സ്ഥാ​ന​ത്തും നി​ൽ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.