തെ​ലു​ങ്കാ​ന​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്ത്രീ ​മ​രി​ച്ച നിലയിൽ
തെ​ലു​ങ്കാ​ന​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്ത്രീ ​മ​രി​ച്ച നിലയിൽ
Sunday, June 20, 2021 2:31 AM IST
യ​ദാ​ദ്രി: തെ​ലു​ങ്കാ​ന​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്ത്രീ ​മ​രി​ച്ചു. യാ​ദാ​ദ്രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ശ​നി​യാ​ഴ്ച​യാ​ണ് യെ​സു​മ്മ (45) എ​ന്ന സ്ത്രീ ​മ​രി​ച്ച​ത്. പോ​ലീ​സ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം പോ​ലീ​സ് നി​ഷേ​ധി​ച്ചു. മോ​ഷ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​ക​നോ​ടൊ​പ്പം യെ​സു​മ്മ​യെ അ​ഡാ​ഗു​ദൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​തെ​ന്ന് യു​വാ​ദ്രി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​വി​ടെ വ​ച്ച് കു​ഴ​ഞ്ഞു വീ​ണ യെ​സു​മ​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​പി​ന്നീ​ട് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പിന്നീട് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് ശേ​ഷം പോ​ലീ​സ് ഇ​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.