കോ​വി​ഡ് കു​റ​യു​ന്നു; 81 ദി​വ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി അ​റു​പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ കേ​സു​ക​ൾ
കോ​വി​ഡ് കു​റ​യു​ന്നു; 81 ദി​വ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി അ​റു​പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ കേ​സു​ക​ൾ
Sunday, June 20, 2021 11:01 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 58,419 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ എ​ണ്ണ​മാ​ണി​തെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാല​യം അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ൾ മൂ​ന്നു കോ​ടി​യോ​ള​മാ​യി. ‌‌‌

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​ജീ​വ കേ​സു​ക​ൾ 7,29,243 ആ​യി കു​റ​ഞ്ഞു. പ്ര​തി​ദി​ന രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം തു​ട​ർ​ച്ച​യാ​യി 38 ദി​വ​സ​മാ​യി പു​തി​യ കേ​സു​ക​ളെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. ഇ​ന്ന് 1,576 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ഴി​ഞ്ഞ 63 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന മ​ര​ണ നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 3.86 ല​ക്ഷ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.