റി​യാ​ദി​ൽ മ​ല​യാ​ളി യു​വാ​വ് മു​ങ്ങി മ​രി​ച്ചു
റി​യാ​ദി​ൽ മ​ല​യാ​ളി യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Sunday, June 20, 2021 5:51 PM IST
കോ​ഴി​ക്കോ​ട്: റി​യാ​ദി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കൃ​ഷി​യി​ട​ത്തി​ലെ ടാ​ങ്കി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി പ്ര​വീ​ൺ (35) ആ​ണ് മ​രി​ച്ച​ത്.

വാ​ദി ദ​വാ​സി​റി​ൽ എ​യ​ർ​പോ​ർ​ട്ടി​ന​ടു​ത്തെ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. 12 മീ​റ്റ​ർ ആ​ഴ​മു​ള്ള ടാ​ങ്കി​ൽ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ പ്ര​വീ​ൺ താ​ഴ്ന്നു പോ​വു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.