ആ​രോ​ഗ്യ​വും ശാ​ന്തി​യും ഉ​റ​പ്പാ​ക്കാ​ൻ യോ​ഗ​യ്ക്ക് ക​ഴി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
ആ​രോ​ഗ്യ​വും ശാ​ന്തി​യും ഉ​റ​പ്പാ​ക്കാ​ൻ യോ​ഗ​യ്ക്ക് ക​ഴി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, June 21, 2021 9:22 AM IST
തി​രു​വ​ന​ന്ത​പു​രം: യോ​ഗ ശാ​സ്ത്രീ​യ​മെ​ന്നും ആ​രോ​ഗ്യ​വും ശാ​ന്തി​യും ഉ​റ​പ്പ് വ​രു​ത്താ​ൻ അ​തി​ന് ക​ഴി​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ത്മീ​യ​ത, മ​തം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി യോ​ഗ​യെ കാ​ണേ​ണ്ട​തി​ല്ല. മ​ത​ത്തി​ന്‍റെ ക​ള്ളി​യി​ൽ ക​ണ്ടാ​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് ഇ​തി​ന്‍റെ ഗു​ണ​ഫ​ലം ന​ഷ്ട​മാ​കു​മെ​ന്നും അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ സ​ന്ദേ​ശ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​കം മു​ഴു​വ​ൻ കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​മ്പോ​ള്‍ യോ​ഗ​യ്ക്കു​ള്ള പ്രാ​ധാ​ന്യം വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രാ​വി​ലെ പ​റ​ഞ്ഞു. മ​ഹാ​മാ​രി മൂ​ലം ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ഒ​രു പൊ​തു​പ​രി​പാ​ടി പോ​ലും സം​ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും യോ​ഗ​യോ​ടു​ള്ള താ​ത്പ​ര്യ​ത്തി​ൽ ഒ​ട്ടും കു​റ​വു വ​ന്നി​ട്ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.